ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
നിങ്ങള്‍ക്ക് കര്‍ത്താവായ ക്രിസ്തുയേശുവിനെ ലഭിച്ചു. അതുകൊണ്ട് ഒരു മാറ്റവും വരുത്താതെ അവനെ പിന്തുടരുക. നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുക. ജീവനും ബലവും അവനില്‍ നിന്നു വരുന്നു. ആ സത്യം നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു. യഥാര്‍ത്ഥമായ ആ ഉപദേശത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ബോദ്ധ്യം വരുത്തണം. എപ്പോഴും നന്ദിയുള്ളവരായിരിക്കണം.
കൊലോസ്യർക്ക് എഴുതിയ ലേഖനം 2:6ഓഡിയോ ബൈബിൾ
