മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
മറ്റൊരു സഹായിയെക്കൂടി അയയ്ക്കാന്‍ ഞാന്‍ പിതാവിനോട് അഭ്യര്‍ത്ഥിക്കും. ആ സഹായിയെ എന്നെന്നേയ്ക്കുമായി അവന്‍ നിങ്ങള്‍ക്കു നല്‍കും. ആ സഹായി സത്യത്തിന്‍റെ ആത്മാവായിരിക്കും. ലോകത്തിന് അവനെ സ്വീകരിക്കാനാവില്ല. കാരണം ലോകം അവനെ കാണുകയോ അറിയുകയോ ഇല്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. അവന്‍ നിങ്ങളോടൊപ്പവും നിങ്ങളിലും വസിക്കുന്നു.
John 14:16ഓഡിയോ ബൈബിൾ ശ്രവിക്കുക
