മലയാളം ഈസി ടൂ റീഡ് വെര്ഷന് ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്ലൈന് ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
നമുക്കു ചുറ്റുമായി അനേകം വിശ്വാസികളുണ്ട്. വിശ്വാസം എന്തെന്ന് അവരുടെ ജീവിതം നമ്മോടു പറയുന്നു. അതിനാല്‍ നാം അവരെപ്പോലെയാകണം. നമുക്കു മുന്‍പിലുള്ള ഓട്ടം നാം ഓടിയേ തീരൂ. ക്ഷമയോടെ എപ്പോഴും പരിശ്രമിക്കുകയും വേണം. നമ്മെ തടയുന്ന എന്തിനെയും നാം ജീവിതത്തില്‍ നിന്നു എടുത്തു കളയണം. നമ്മെ നിഷ്-പ്രയാസം പിടികൂടുന്ന പാപത്തില്‍ നിന്നും നാം ഒഴിഞ്ഞു നില്‍ക്കണം. നാം എപ്പോഴും യേശുവിന്റെ പാത പിന്തുടരണം. യേശു നമ്മുടെ നായകനും അടിയുറച്ച വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തവുമാണ്. കുരിശില്‍ അവന് മരണം സഹിച്ചു. യേശു കുരിശിന്റെ നാണക്കേട് ഒന്നുമല്ലാത്തതുപോലെയാണ് ഏറ്റുവാങ്ങിയത്. ദൈവം അവനു മുമ്പാകെ വച്ച സന്തോഷം കൊണ്ടാണ് അവന് ഇതു ചെയ്തത്. ഇപ്പോള്‍ അവന് ദൈവത്തിന്റെ സിംഹാസനത്തിന്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു.
Hebrews 12:1ഓഡിയോ ബൈബിൾ ശ്രവിക്കുക
