Malayalam Bible Easy to Read Version (2000)

മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ് 

ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.


Verse of the day

എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആദ്യമായി ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവത്തോടു സംസാരിക്കുക. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് അവനോടു ചോദിക്കുകയും നന്ദിയുള്ളവരാകുകയും ചെയ്യുക. രാജാക്കന്മാര്‍ക്കും അധികാരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ദൈവത്തോടുള്ള നിറഞ്ഞ ആരാധനയോടും ബഹുമാനത്തോടും കൂടിയുള്ള സ്വച്ഛവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നമുക്കു ലഭിക്കാന്‍ ആ നേതാക്കന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

1 Timothy 2:1

ഓഡിയോ ബൈബിൾ ശ്രവിക്കുക 

image
    Terms & Conditions

     

    To view this app offline, click here to open it in a new window. Then, bookmark it or add it to your home screen.